Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pv Anwar

പി​ണ​റാ​യി​യും കു​ടും​ബ​വും അ​മേ​രി​ക്ക​ൻ വി​സ​യെ​ടു​ത്ത് കാ​ത്തി​രി​ക്കു​ന്നു: പി.​വി. അ​ൻ​വ​ർ

കോ​ഴി​ക്കോ​ട്: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും കു​ടും​ബ​ത്തി​നു​മെ​തി​രെ ക​ടു​ത്ത ആ​രോ​പ​ണ​ങ്ങ​ളു​മാ​യി പി.​വി. അ​ൻ​വ​ർ. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും കു​ടും​ബ​വും 10 വ​ർ​ഷ​ത്തെ വി​സ​യെ​ടു​ത്ത് അ​മേ​രി​ക്ക​യി​ലേ​ക്ക് പോ​കാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് അ​ൻ​വ​ർ പ​റ​ഞ്ഞു.

‌കേ​ര​ള​ത്തി​ലെ ഭ​ര​ണം അ​വ​സാ​നി​ക്കു​ന്ന​തോ​ടെ അ​വ​ർ നാ​ടു​വി​ടു​മെ​ന്നും അ​ൻ​വ​ർ ആ​രോ​പി​ച്ചു. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ന​യി​ക്കു​ന്ന പു​തു​യു​ഗ യാ​ത്ര​യു​ടെ കോ​ഴി​ക്കോ​ട്ടെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ൻ​വ​ർ. ‌‌

വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പോ​ടെ പി​ണ​റാ​യി വി​ജ​യ​ൻ അ​ധി​കാ​ര​ത്തി​ൽ നി​ന്നും പു​റ​ത്താ​കു​മെ​ന്നും അ​ൻ​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​തേ​സ​മ​യം ‌പ്ര​തി​പ​ക്ഷ നേ​താ​വി​ന് ഒ​രി​ക്ക​ലും രാ​ഷ്ട്രീ​യ വ​ന​വാ​സം ഉ​ണ്ടാ​വി​ല്ലെ​ന്നും പി.​വി. അ​ൻ​വ​ർ വ്യ​ക്ത​മാ​ക്കി.

പാ​വ​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ളു​ടെ പേ​ര് പ​റ​ഞ്ഞ് കൊ​ള്ള ന​ട​ത്തു​ന്ന സ്ഥാ​പ​ന​മാ​ണ് ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് സൊ​സൈ​റ്റി. സൊ​സൈ​റ്റി​യു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് മു​ഖ്യ​മ​ന്ത്രി​ക്ക​സേ​ര​യി​ൽ എ​ത്തു​മ്പോ​ൾ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും അ​ൻ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

പി.​വി. അ​ൻ​വ​റി​ന് യു​ഡി​എ​ഫി​ൽ അ​സോ​സി​യേ​റ്റ് അം​ഗ​ത്വം ന​ൽ​കു​ന്ന​ത് പ​രി​ഗ​ണ​ന​യി​ൽ: സ​ണ്ണി ജോ​സ​ഫ്

മ​​​ല​​​പ്പു​​​റം: തൃ​​​ണ​​​മൂ​​​ൽ കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വും മു​​​ൻ എം​​​എ​​​ൽ​​​എ​​​യു​​​മാ​​​യ പി.​​​വി. അ​​​ൻ​​​വ​​​റി​​​നു യു​​​ഡി​​​എ​​​ഫി​​​ൽ അ​​​സോ​​​സി​​​യ​​​റ്റ് അം​​​ഗ​​​ത്വം ന​​​ൽ​​​കു​​​ന്ന​​​ത് പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി ജോ​​​സ​​​ഫ് എം​​​എ​​​ൽ​​​എ. മ​​​ല​​​പ്പു​​​റം പ്ര​​​സ് ക്ല​​​ബ് സം​​​ഘ​​​ടി​​​പ്പി​​​ച്ച മീ​​​റ്റ് ദ ​​​ലീ​​​ഡ​​​ർ പ​​​രി​​​പാ​​​ടി​​​യി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

അ​​​ൻ​​​വ​​​ർ ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ യു​​​ഡി​​​എ​​​ഫി​​​നു പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത് ന​​​ല്ല കാ​​​ര്യ​​​മാ​​​ണ്. അ​​​ടു​​​ത്ത നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു മു​​​ന്പ് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ക​​​ക്ഷി​​​യെ ഉ​​​ൾ​​​പ്പെ​​​ടെ കൂ​​​ടു​​​ത​​​ൽ ക​​​ക്ഷി​​​ക​​​ളെ യു​​​ഡി​​​എ​​​ഫി​​​ൽ അ​​​സോ​​​സി​​​യ​​​റ്റ് മെംബ​​​ർ ആ​​​ക്കു​​​ന്ന​​​ത് ആ​​​ലോ​​​ചി​​​ക്കു​​​ക​​​യാ​​​ണ്.

നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു മു​​​ന്പ് അ​​​ൻ​​​വ​​​ർ യു​​​ഡി​​​എ​​​ഫി​​​ന്‍റെ ഭാ​​​ഗ​​​മാ​​​കാ​​​നാ​​​ണ് സാ​​​ധ്യ​​​ത. രാ​​ഷ്‌​​ട്രീ​​യ​​നേ​​​താ​​​വാ​​​യ അ​​​ൻ​​​വ​​​റി​​​നു നേ​​​രേ ഇ​​​പ്പോ​​​ൾ ന​​​ട​​​ക്കു​​​ന്ന അ​​​ന്വേ​​​ഷ​​​ണ​​​ങ്ങ​​​ൾ​​​ക്കെ​​​ല്ലാം ചി​​​ല രാ​​​ഷ്‌ട്രീ​​​യ ല​​​ക്ഷ്യ​​​ങ്ങ​​​ൾ ഉ​​​ണ്ടെ​​​ന്നു വേ​​​ണം ക​​​രു​​​താ​​​നെന്നും സ​​​ണ്ണി ജോ​​​സ​​​ഫ് പ​​​റ​​​ഞ്ഞു.

തെ​​​ക്ക​​​ൻ ജി​​​ല്ല​​​ക​​​ളി​​​ൽ മു​​​സ്‌​​​ലിം ലീ​​​ഗി​​​നെ അ​​​വ​​​ഗ​​​ണി​​​ച്ചി​​​ട്ടി​​​ല്ല. ലീ​​​ഗി​​​ന് എ​​​ന്തെ​​​ങ്കി​​​ലും പ്ര​​​യാ​​​സ​​​ങ്ങ​​​ൾ ഉ​​​ണ്ടെ​​​ങ്കി​​​ൽ അ​​​തെ​​​ല്ലാം പ​​​രി​​​ഹ​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി​​​യു​​​മാ​​​യി എ​​​ല്ലാം സം​​​സാ​​​രി​​​ച്ചി​​​രു​​​ന്നു​​​വെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

രാ​​​ഹു​​​ൽ മാ​​​ങ്കൂ​​​ട്ട​​​ത്തി​​​ലി​​​നെ പാ​​​ർ​​​ട്ടി​​​യി​​​ൽ​​നി​​​ന്നു സ​​​സ്​​​പെ​​​ൻ​​​ഡ് ചെ​​​യ്തി​​​ട്ടു​​​ണ്ട്. ഇ​​​തു​​​വ​​​രെ തി​​​രി​​​ച്ചെ​​​ടു​​​ത്തി​​​ല്ല. പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി പാ​​​ർ​​​ട്ടി​​​യി​​​ൽ​​നി​​​ന്നു പു​​​റ​​​ത്താ​​​ക്കി​​​യ​​​താ​​​ണ്. രാ​​​ഹു​​​ലി​​​നെ നി​​​ർ​​​ജീ​​​വ​​​മാ​​​ക്കാ​​​ൻ ത​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞി​​​ട്ടി​​​ല്ലെ​​​ന്നും സ​​​ണ്ണി ജോ​​​സ​​​ഫ് കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

Kerala

അൻവറിന് കുരുക്കു മുറുകുന്നു

കൊ​​​​​ച്ചി: നി​​​​​ല​​​​​മ്പൂ​​​​​ര്‍ മു​​​​​ന്‍ എം​​​​​എ​​​​​ല്‍​എ​​​​​യും തൃ​​​​​ണ​​​​​മൂ​​​​​ല്‍ കോ​​​​​ണ്‍​ഗ്ര​​​​​സ് നേ​​​​​താ​​​​​വു​​​​​മാ​​​​​യ പി.​​​​​വി. അ​​​​​ന്‍​വ​​​​​റി​​​​​ന്‍റെ വീ​​​​​ട്ടി​​​​​ലും സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലു​​​​​മാ​​​​​യി ന​​​​​ട​​​​​ത്തി​​​​​യ റെ​​​​​യ്ഡി​​​​​ല്‍ വ്യാ​​​​​പ​​​​​ക​​​​​മാ​​​​​യ സാ​​​​​മ്പ​​​​​ത്തി​​​​​ക ക്ര​​​​​മ​​​​​ക്കേ​​​​​ടു​​​​​ക​​​​​ള്‍ ക​​​​​ണ്ടെ​​​​​ത്തി​​​​യ​​​​​താ​​​​​യി എ​​​​​ന്‍​ഫോ​​​​​ഴ്‌​​​​​സ്‌​​​​​മെ​​​​​ന്‍റ് ഡ​​​​​യ​​​​​റ​​​​​ക്‌​​​ട​​​​​റേ​​​​​റ്റ് (ഇ​​​​​ഡി).

കേ​​​​​ര​​​​​ള ഫി​​​​​നാ​​​​​ന്‍​സ് കോ​​​​​ര്‍​പ​​​​​റേ​​​​​ഷ​​​​​നി​​​​​ല്‍നി​​​​ന്നു (കെ​​​​​എ​​​​​ഫ്‌​​​​​സി) വാ​​​​​യ്പ​​​​​യെ​​​​​ടു​​​​​ത്തു ത​​​​​ട്ടി​​​​​പ്പ് ന​​​​​ട​​​​​ത്തി​​​​​യ​​​​​തു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​ട്ടാ​​​​​ണു ക​​​​​ഴി​​​​​ഞ്ഞ​​​​ദി​​​​​വ​​​​​സം അ​​​​​ന്‍​വ​​​​​റി​​​​​ന്‍റെ വീ​​​​​ട്ടി​​​​​ലും സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലും റെ​​​​​യ്ഡ് ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്. ഒ​​​​​രേ വ​​​​​സ്തു ഈ​​​​​ടു​​​​​വ​​​​​ച്ച് ചു​​​​​രു​​​​​ങ്ങി​​​​​യ കാ​​​​​ല​​​​​യ​​​​​ള​​​​​വി​​​​​ല്‍ത്ത​​​​​ന്നെ വി​​​​​വി​​​​​ധ വായ്പക​​​​​ള്‍ കെ​​​​​എ​​​​​ഫ്‌​​​​​സി വ​​​​​ഴി അ​​​​​ന്‍​വ​​​​​ര്‍ ത​​​​​ര​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​താ​​​​​യി ഇ​​​​​ഡി പ​​​​​ത്ര​​​​​ക്കു​​​​​റി​​​​​പ്പി​​​​​ല്‍ വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

മാ​​​​​ലാം​​​​​കു​​​​​ളം ക​​​​​ണ്‍​സ്ട്ര​​​ക്‌​​​ഷ​​​ന്‍​സി​​​​​ന് 7.5 കോ​​​​​ടി​​​​​യും പി​​​​​വി​​​​​ആ​​​​​ര്‍ ഡെ​​​​​വ​​​​​ല​​​​​പ്പേ​​​​​ഴ്‌​​​​​സി​​​​​ന് 3.05 കോ​​​​​ടി​​​​​യും 1.56 കോ​​​​​ടി രൂ​​​​​പ​​​​​യു​​​​​മാ​​​​​ണ് ലോ​​​​​ണ്‍ അ​​​​​നു​​​​​വ​​​​​ദി​​​​​ച്ച​​​​​ത്. ലോ​​​​​ണ്‍ എ​​​​​ടു​​​​​ത്ത തു​​​​​ക​​​​​ക​​​​​ള്‍ വ​​​​​ക​​​​​മാ​​​​​റ്റി ചെ​​​​​ല​​​​​വ​​​​​ഴി​​​​​ച്ച​​​​​താ​​​​​യാ​​​​​ണു വി​​​​​വ​​​​​രം. മാ​​​​​ലാം​​​​​കു​​​​​ളം ക​​​​​ണ്‍​സ്ട്ര​​​ക്‌​​​ഷ​​​​​ന്‍​സ് എ​​​​​ന്ന സ്ഥാ​​​​​പ​​​​​ന​​​​​ത്തി​​​​​ന്‍റെ ഉ​​​​​ട​​​​​മ താ​​​​​നാ​​​​​ണെ​​​​​ന്ന് അ​​​​​ന്‍​വ​​​​​ര്‍ സ​​​​​മ്മ​​​​​തി​​​​​ച്ച​​​​​താ​​​​​യും ഇ​​​​​ഡി അ​​​​​റി​​​​​യി​​​​​ച്ചു.

നി​​​​​ല​​​​​വി​​​​​ല്‍ ഇ​​​​​ത് അ​​​​​ടു​​​​​ത്ത ബ​​​​​ന്ധു​​​​​വി​​​​​ന്‍റെ​​​​​യും ഡ്രൈ​​​​​വ​​​​​റു​​​​​ടെ​​​​​യും പേ​​​​​രി​​​​​ലാ​​​​​ണ്. മാ​​​​​ത്ര​​​​​മ​​​​​ല്ല, ലോ​​​​​ണ്‍ എ​​​​​ടു​​​​​ത്ത തു​​​​​ക പി​​​​​വി​​​​​ആ​​​​​ര്‍ മെ​​​​​ട്രോ വി​​​​​ല്ലേ​​​​​ജ് എ​​​​​ന്ന വ​​​​​ലി​​​​​യ ടൗ​​​​​ണ്‍​ഷി​​​​​പ്പ് പ​​​​​ദ്ധ​​​​​തി​​​​​യി​​​​​ലേ​​​​​ക്കാ​​​​​ണ് ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച​​​​​തെ​​​​​ന്നും അ​​​​​ന്‍​വ​​​​​ര്‍ സ​​​​​മ്മ​​​​​തി​​​​​ച്ചു. 2014 ല്‍ 14.38 ​​​​​കോ​​​​​ടി രൂ​​​​​പ​​​​​യു​​​​​ടെ സ്വ​​​​​ത്തു​​​​​ക്ക​​​​​ള്‍ 2021 ആ​​​​​യ​​​​​പ്പോ​​​​​ഴേ​​​​​ക്കും 64.14 കോ​​​​​ടി രൂ​​​​​പ​​​​​യാ​​​​​യി വ​​​​​ര്‍​ധി​​​​​ച്ച​​​​​തി​​​​​ല്‍ കൃ​​​​​ത്യ​​​​​മാ​​​​​യ വി​​​​​ശ​​​​​ദീ​​​​​ക​​​​​ര​​​​​ണം ന​​​​​ല്‍​കാ​​​​​ന്‍ അ​​​​​ന്‍​വ​​​​​റി​​​​​നു സാ​​​​​ധി​​​​​ച്ചി​​​​​ല്ലെ​​​​​ന്നും ഇ​​​​​ഡി വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

അ​​​​​ന്‍​വ​​​​​റി​​​​​ന്‍റെ നി​​​​​ര്‍​ദേ​​​​​ശ​​​​​പ്ര​​​​​കാ​​​​​രം പ​​​​​തി​​​​​വാ​​​​​യി രേ​​​​​ഖ​​​​​ക​​​​​ളി​​​​​ല്‍ ഒ​​​​​പ്പി​​​​​ടു​​​​​ക​​​​​യും ഫ​​​​​ണ്ടു​​​​​ക​​​​​ള്‍ മ​​​​​റ്റു സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്ക് മാ​​​​​റ്റു​​​​​ക​​​​​യും അ​​​​​ക്കൗ​​​​​ണ്ടി​​​​​ല്‍ കാ​​​​​ണി​​​​​ക്കാ​​​​​തെ പ​​​​​ണം കൈ​​​​​കാ​​​​​ര്യം ചെ​​​​​യ്തി​​​​​രു​​​​​ന്ന​​​​​താ​​​​​യും ഇ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ കൂ​​​​​ട്ടാ​​​​​ളി​​​​​ക​​​​​ള്‍ വെ​​​​​ളി​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ണ്ട്. അ​​​​​നു​​​​​മ​​​​​തി​​​​​യി​​​​​ല്ലാ​​​​​തെ മാ​​​​​ലാം​​​​​കു​​​​​ളം ക​​​​​ണ്‍​സ്ട്ര​​​​​ക്‌​​​ഷ​​​ന്‍​സ് പ്രൈ​​​​​വ​​​​​റ്റ് ലി​​​​​മി​​​​​റ്റ​​​​​ഡ് പി​​​വി​​​ആ​​​​​ര്‍ മെ​​​​​ട്രോ വി​​​​​ല്ലേ​​​​​ജി​​​​​ല്‍ കെ​​​​​ട്ടി​​​​​ട​​​​​ങ്ങ​​​​​ള്‍ നി​​​​​ര്‍​മി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്.

വാ​​​​​യ്പ​​​യെ​​​​​ടു​​​​​ത്ത തു​​​​​ക ഇ​​​​​തി​​​​​ലേ​​​​​ക്കു മാ​​​​​റ്റി​​​​​യ​​​​​താ​​​​​യും വാ​​​​​യ്പ അ​​​​​നു​​​​​വ​​​​​ദി​​​​​ച്ച​​​​​തു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട പ്ര​​​​​വ​​​​​ര്‍​ത്ത​​​​​ന​​​​​ങ്ങ​​​​​ള്‍​ക്ക് ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചി​​​​​ട്ടി​​​​​ല്ലെ​​​​​ന്നും സൂ​​​​​ച​​​​​ന ല​​​​​ഭി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. വി​​​​​ല്പ​​​​​ന ക​​​​​രാ​​​​​റു​​​​​ക​​​​​ള്‍, സാ​​​​​മ്പ​​​​​ത്തി​​​​​ക രേ​​​​​ഖ​​​​​ക​​​​​ള്‍, ഡി​​​​​ജി​​​​​റ്റ​​​​​ല്‍ തെ​​​​​ളി​​​​​വു​​​​​ക​​​​​ള്‍ എ​​​​​ന്നി​​​​​വ​​​​​യു​​​​​ള്‍​പ്പെ​​​​​ടെ നി​​​​​ര​​​​​വ​​​​​ധി രേ​​​​​ഖ​​​​​ക​​​​​ള്‍ റെ​​​​​യ്ഡി​​​​​ല്‍ പി​​​​​ടി​​​​​ച്ചെ​​​​​ടു​​​​​ത്ത​​​​​താ​​​​​യും ഇ​​​​​ഡി അ​​​​​റി​​​​​യി​​​​​ച്ചു.

ലോ​​​​​ണ്‍ അ​​​​​നു​​​​​വ​​​​​ദി​​​​​ച്ച​​​​​തി​​​​​ല്‍ കെ​​​​​എ​​​​​ഫ്‌​​​​​സി ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​രു​​​​​ടെ ഭാ​​​​​ഗ​​​​​ത്തു​​​നി​​​​​ന്ന് വീ​​​​​ഴ്ച​​​​​യു​​​​​ണ്ടാ​​​​​യ​​​​​താ​​​​​യും ഇ​​​​​ഡി വ്യ​​​​​ക്ത​​​​​മാ​​​​​ക്കി. പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യി​​​​​ല്‍ ബി​​​​​നാ​​​​​മി​​​​​ക​​​​​ളെ​​​​​ന്ന് ആ​​​​​രോ​​​​​പി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്ന വ്യ​​​​​ത്യ​​​​​സ്ത വ്യ​​​​​ക്തി​​​​​ക​​​​​ളു​​​​​ടെ പേ​​​​​രി​​​​​ലു​​​​​ള്ള 15 ബാ​​​​​ങ്ക് അ​​​​​ക്കൗ​​​​​ണ്ടു​​​​​ക​​​​​ള്‍ തി​​​​​രി​​​​​ച്ച​​​​​റി​​​​​ഞ്ഞു. ഇ​​​​​തി​​​​​ല്‍ സം​​​​​ശ​​​​​യ​​​​​ക​​​​​ര​​​​​മാ​​​​​യ ഇ​​​​​ട​​​​​പാ​​​​​ടു​​​​​ക​​​​​ള്‍ ന​​​​​ട​​​​​ന്ന​​​​​താ​​​​​യും ക​​​​​ണ്ടെ​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ണ്ട്. പി​​​​​ടി​​​​​ച്ചെ​​​​​ടു​​​​​ത്ത രേ​​​​​ഖ​​​​​ക​​​​​ളും ഡി​​​​​ജി​​​​​റ്റ​​​​​ല്‍ തെ​​​​​ളി​​​​​വു​​​​​ക​​​​​ളും വി​​​​​ശ​​​​​ദ​​​​​മാ​​​​​യി പ​​​​​രി​​​​​ശോ​​​​​ധി​​​​​ച്ചു​​​​​വ​​​​​രി​​​​​ക​​​​​യാ​​​​​ണെ​​​​​ന്നും ഇ​​​​​ഡി അ​​​​​റി​​​​​യി​​​​​ച്ചു.

Kerala

പി.​വി. അ​ന്‍​വ​റി​നെ ‘കൈ’ ​വി​ട്ടാ​ലും പ​ച്ച​തൊ​ടീ​ക്കാ​ന്‍ ലീ​ഗ്

കോ​ഴി​ക്കോ​ട്: നി​ല​മ്പൂ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഉ​ജ്വ​ല വി​ജ​യ​ത്തി​നു ശേ​ഷ​വും പി.​വി. അ​ന്‍​വ​റി​നെ കോ​ണ്‍​ഗ്ര​സ് ത​ള്ളു​മ്പോ​ൾ ഈ ​വി​ഷ​യ​ത്തി​ല്‍ മൃ​ദു നി​ല​പാ​ടു​മാ​യി മു​സ്‌​ലിം ലീ​ഗ്. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പ് ആ​റു​മാ​സ​ത്തി​നു​ള്ളി​ല്‍ ന​ട​ക്കാ​നി​രി​ക്കേ, പി.​വി. അ​ന്‍​വ​റി​നെ കൂ​ടെ കൂ​ട്ട​ണ​മെ​ന്ന ആ​ഗ്ര​ഹ​മാ​ണ് പ​ല ലീ​ഗ് നേ​താ​ക്ക​ള്‍​ക്കു​മു​ള്ള​ത്. നി​ല​മ്പൂ​ര്‍ ഫ​ലം ത​ദ്ദേ​ശ, നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍​ക്കു​ള്ള ചൂ​ണ്ടു​പ​ല​ക​യാ​യ​തി​നാ​ല്‍ പി.​വി. അ​ന്‍​വ​റി​നെ കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി യു​ഡി​എ​ഫ് മു​ന്ന​ണി സം​വി​ധാ​നം വി​പു​ല​പ്പെ​ടു​ത്തു​ക​യും സ​മാ​ന ചി​ന്താ​ഗ​തി​ക്കാ​രെ സ​ഹ​ക​രി​പ്പി​ക്കു​ക​യും വേ​ണ​മെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് ലീ​ഗ് നേ​താ​ക്ക​ള്‍ പ​ര​സ്യ​മാ​യി പ്ര​ക​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.


പി.​വി. അ​ന്‍​വ​ര്‍ ഒ​രു ഫാ​ക്ട​റാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തെ മു​ന്ന​ണി​യി​ല്‍ എ​ടു​ക്ക​ണ​മോ എ​ന്ന കാ​ര്യം യു​ഡി​എ​ഫ് ച​ര്‍​ച്ച ചെ​യ്യു​മെ​ന്നു​മാ​ണ് ലീ​ഗ് ദേ​ശീ​യ ഓ​ര്‍​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. അ​തി​നേ​ക്കാ​ള്‍ ഒ​രു​പ​ടി ക​ട​ന്നാ​യി​രു​ന്നു ഡോ. ​എം.​കെ. മു​നീ​റി​ന്‍റെ പ്ര​തി​ക​ര​ണം. നി​ല​മ്പൂ​രി​ല്‍ അ​ന്‍​വ​റി​ന്‍റെ സ്വാ​ധീ​നം നി​സാ​ര​മാ​യി കാ​ണു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു ഡോ. ​എം.​കെ. മു​നീ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. അ​ന്‍​വ​ര്‍ വി​ഷ​യ​ത്തി​ല്‍ ലീ​ഗി​ന്‍റെ മൃ​ദു​നി​ല​പാ​ടാ​ണ് നേ​താ​ക്ക​ളു​ടെ വാ​ക്കു​ക​ളി​ല്‍ തെ​ളി​യു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പി​നു​മു​മ്പ് പി.​വി. അ​ന്‍​വ​ര്‍ ലീ​ഗ് നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.


അ​ന്‍​വ​റു​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്ന​തി​ല്‍ കു​ഴ​പ്പ​മി​ല്ലെ​ന്നാ​യി​രു​ന്നു ലീ​ഗി​ന്‍റെ നി​ല​പാ​ട്. എ​ന്നാ​ല്‍ ഈ ​വി​ഷ​യ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ഉ​റ​ച്ച നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​തോ​ടെ ലീ​ഗ് പി​ന്നെ പ​ര​സ്യ പ്ര​തി​ക​ര​ണ​ത്തി​നു തു​നി​ഞ്ഞി​ല്ല. യു​ഡി​എ​ഫി​ല്‍ അ​ടു​പ്പി​ക്കാ​താ​യ​തോ​ടെ പാ​ണ​ക്കാ​ട് കു​ടും​ബ​ത്തെ അ​പ​മാ​നി​ച്ചു​വെ​ന്ന​ത​ട​ക്ക​മു​ള്ള ആ​രോ​പ​ണ​ങ്ങ​ള്‍ പി.​വി. അ​ന്‍​വ​ര്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക്കെ​തി​രേ ഉ​യ​ര്‍​ത്തി​യി​രു​ന്നു. ഇ​തൊ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ഗോ​ദ​യി​ല്‍ ഏ​ശി​യി​ല്ല.


അ​ന്‍​വ​ര്‍ ഇ​ഫ​ക്ട് നി​ല​മ്പൂ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫി​നു ഭീ​ഷ​ണി​യാ​യി​ല്ലെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തെ കൂ​ടെ കൂ​ട്ട​ണ​മെ​ന്ന ലീ​ഗി​ന്‍റെ നി​ല​പാ​ടി​നു പി​ന്നി​ല്‍ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പും അ​തി​നു പി​ന്നാ​ലെ ന​ട​ക്കാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​ണ്. വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ അ​ന്‍​വ​റി​നു മ​ല​പ്പു​റ​ത്തു കാ​ര്യ​മാ​യ സ്വാ​ധീ​നം ചെ​ലു​ത്താ​ന്‍ ക​ഴി​യു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് ലീ​ഗ്. പി​ണ​റാ​യി​സ​ത്തി​നെ​തി​രേ ആ​ഞ്ഞ​ടി​ച്ച് പ​രാ​മ​വ​ധി എ​ല്‍​ഡി​എ​ഫ് വി​രു​ദ്ധ വോ​ട്ടു​ക​ള്‍ മ​ല​പ്പു​റ​ത്തു​നി​ന്നു സ​മാ​ഹ​രി​ക്കാ​ന്‍ അ​ന്‍​വ​റി​നേ​ക്കാ​ള്‍ ക​ഴി​യു​ന്ന മ​റ്റൊ​രു നേ​താ​വി​ല്ലെ​ന്നാ​ണ് പ​ല ലീ​ഗ് നേ​താ​ക്ക​ളു​ടെ​യും ക​ണ​ക്കു​കൂ​ട്ട​ല്‍.


പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫും യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ അ​ടൂ​ര്‍ പ്ര​കാ​ശും അ​ന്‍​വ​ര്‍ അ​ട​ഞ്ഞ അ​ധ്യാ​യ​മാ​ണെ​ന്നു പ​റ​യു​മ്പോ​ഴാ​ണ് ലീ​ഗ് നേ​താ​ക്ക​ളു​ടെ മ​റി​ച്ചു​ള്ള നി​ല​പാ​ടെ​ന്ന​തു ശ്ര​ദ്ധേ​യ​മാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ അ​ടു​ക്കു​മ്പോ​ഴേ​ക്കും ത​ങ്ങ​ളു​ടെ ആ​വ​ശ്യം ശ​ക്ത​മാ​യി ഉ​ന്ന​യി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് ലീ​ഗ്. മ​ല​ബാ​റി​ല്‍ ലീ​ഗി​ന്‍റെ സ​ഹാ​യ​മി​ല്ലാ​തെ യു​ഡി​എ​ഫ് പ​ച്ച​തൊ​ടി​ല്ലെ​ന്ന​ത് വ്യ​ക്ത​മാ​ണെ​ന്നി​രി​ക്കേ പി.​വി. അ​ന്‍​വ​റി​ന്‍റെ വി​ഷ​യ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം സാ​വ​ധാ​നം നി​ല​പാ​ട് മാ​റ്റാ​നാ​ണ് ഏ​റെ സാ​ധ്യ​ത.


യു​ഡി​എ​ഫി​ല്‍ ക​യ​റി​പ്പ​റ്റാ​ന്‍ ക​ഴി​യാ​തെ വ​ന്ന​തോ​ടെ ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത് ജ​യി​ക്കി​ല്ലെ​ന്നും അ​ദേ​ഹം പാ​ണ​ക്കാ​ട് ത​ങ്ങ​ള്‍ കു​ടും​ബ​ത്തെ അ​പ​മാ​നി​ച്ചു​വെ​ന്ന​ത​ട​ക്ക​മു​ള്ള ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി​യ​തു​കൂ​ടാ​തെ, മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ എ​ഐ​സി​സി സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ തു​ട​ങ്ങി​യ​വ​ര്‍​ക്കെ​തി​രേ പി.​വി. അ​ന്‍​വ​ര്‍ തൊ​ടു​ത്തു​വി​ട്ട ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളും കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നു അ​ത്ര പെ​ട്ട​ന്ന് മ​റ​ക്കാ​ന്‍ പ​റ്റു​ന്ന​ത​ല്ല. നി​ല​മ്പൂ​രി​ല്‍ അ​ന്‍​വ​ര്‍ ഇ​ഫ​ക്ട് യു​ഡി​എ​ഫി​നെ ബാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ത​ത്ക്കാ​ലം അ​ദേ​ഹം പു​റ​ത്തു​നി​ല്‍​ക്ക​ട്ടേ​യെ​ന്നാ​ണ് നേ​താ​ക്ക​ളു​ടെ നി​ല​പാ​ട്.

Kerala

അ​ന്‍​വ​റി​നാ​യു​ള്ള വാ​തി​ല്‍ അ​ട​ച്ചു; അ​ത് യു​ഡി​എ​ഫ് എ​ടു​ത്ത തീ​രു​മാ​ന​മെ​ന്ന് സ​തീ​ശ​ന്‍

തി​രു​വ​ന​ന്ത​പു​രം: പി.​വി.​അ​ന്‍​വ​റി​ന്‍റെ യു​ഡി​എ​ഫ് പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള വാ​തി​ല്‍ അ​ട​ച്ചെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍. അ​ത് യു​ഡി​എ​ഫി​ന്‍റെ തീ​രു​മാ​ന​മാ​ണെ​ന്ന് സ​തീ​ശ​ന്‍ പ്ര​തി​ക​രി​ച്ചു.

ഇ​ക്കാ​ര്യ​ത്തി​ല്‍ ത​ന്നെ എ​തി​ര്‍​ത്ത് നി​ന്ന​വ​രും ഇ​പ്പോ​ള്‍ പി​ന്തു​ണ​യ്ക്കു​ന്നു​ണ്ട്. ഏ​തെ​ങ്കി​ലും കാ​ല​ത്ത് അ​ന്‍​വ​റി​ന്‍റെ യു​ഡി​എ​ഫ് പ്ര​വേ​ശ​നം ച​ര്‍​ച്ച​യ്ക്ക് വ​ന്നാ​ല്‍ അ​ത് മു​ന്ന​ണി​യി​ല്‍ ച​ര്‍​ച്ച ചെ​യ്ത് തീ​രു​മാ​നി​ക്കും. ഇ​ക്കാ​ര്യ​ത്തി​ല്‍ ഓ​രോ​രു​ത്തും പ​റ​യു​ന്ന​ത് അ​വ​രു​ടെ വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യ​മാ​ണെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

ഭാ​ര​താം​ബ വി​ഷ​യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം വൈ​കി​പ്പോ​യെ​ന്നും സ​തീ​ശ​ന്‍ പ്ര​തി​ക​രി​ച്ചു. മൗ​ന​ത്തി​ന്‍റെ വാ​ത്മീ​ക​ത്തി​ല്‍ ആ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

ഗ​വ​ര്‍​ണ​റു​ടെ ഔ​ദ്യോ​ഗി​ക പ​രി​പാ​ടി ആ​ര്‍​എ​സ്എ​സ് പ​രി​പാ​ടി​യാ​യി മാ​റ്റ​രു​ത്. ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം സ​ര്‍​ക്കാ​ര്‍ അ​റി​യി​ക്ക​ണ​മെ​ന്നും സ​തീ​ശ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Kerala

പി.​വി. അ​ന്‍​വ​റി​ന്‍റെ രാഷ്‌ട്രീ​യ​ഭാ​വി അ​നി​ശ്ചി​ത​ത്വ​ത്തി​ല്‍

കോ​ഴി​ക്കോ​ട്: നി​ല​മ്പൂ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ത​ന്‍റെ ശ​ക്തി തെ​ളി​യി​ച്ചെ​ങ്കി​ലും പി.​വി. അ​ന്‍​വ​റി​ന്‍റെ രാ​ഷ്‌​ട്രീ​യ​ഭാ​വി അ​നി​ശ്ചി​ത​ത്വ​ത്തി​ല്‍. നി​ല​പാ​ടി​ല്‍ മ​യം വ​രു​ത്തി യു​ഡി​എ​ഫി​ന്‍റെ ഭാ​ഗ​മാ​യി നി​ല്‍​ക്കാ​നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ താ​ത്പ​ര്യ​മെ​ങ്കി​ലും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന​ട​ക്ക​മു​ള്ള നേ​താ​ക്ക​ളു​ടെ തീ​രു​മാ​നം ഇ​തി​ല്‍ പ്ര​ധാ​ന​മാ​ണ്.

താ​ന​ല്ല തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തെ​ന്നും യു​ഡി​എ​ഫ് ഒ​റ്റ​ക്കെ​ട്ടാ​യാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തെ​ന്നും സ​തീ​ശ​ന്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല​പാ​ട് പ്ര​ധാ​ന​മാ​ണ്.

തെ​ര​ഞ്ഞെ​ടു​പ്പി​നു​മു​മ്പ് അ​ന്‍​വ​റി​നെ യു​ഡി​എ​ഫി​ന്‍റെ ഭാ​ഗ​മാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്നു​വെ​ങ്കി​ലും ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി വ​ന്ന​ത് അ​ന്‍​വ​റി​ന് ഉ​ള്‍​ക്കൊ​ള്ളാ​ന്‍ ക​ഴി​യാ​ത്ത​താ​ണ് പ്ര​ശ്‌​നം വ​ഷ​ളാ​ക്കി​യ​ത്. വി.​ഡി. സ​തീ​ശ​ന്‍ ക​ര്‍​ശ​ന നി​ല​പാ​ട് എ​ടു​ത്ത​തോ​ടെ​യാ​ണ് അ​ന്‍​വ​റി​ന് ഒ​റ്റ​യ്ക്കു മ​ത്സ​രി​ക്കേ​ണ്ട സാ​ഹ​ച​ര്യം ഉ​ണ്ടാ​യ​ത്.

19,760 വോ​ട്ടു​ക​ള്‍ നേ​ടി​യാ​ണ് അ​ന്‍​വ​ര്‍ നി​ല​മ്പൂ​രി​ല്‍ ത​ന്‍റെ സാ​ന്നി​ധ്യം അ​റി​യി​ച്ചി​ട്ടു​ള്ള​ത്. 11.23 ശ​ത​മാ​നം വോ​ട്ടു​ക​ള്‍ വ​രു​മി​ത്. ഇ​രു മു​ന്ന​ണി​ക​ള്‍​ക്കും ഞെ​ട്ട​ലു​ണ്ടാ​ക്കി​യാ​ണ് അ​ന്‍​വ​റി​ന്‍റെ മു​ന്നേ​റ്റം. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി നേ​രി​ട്ട് ഏ​റ്റു​മു​ട്ടി​യാ​ണ് അ​ന്‍​വ​ര്‍ ഇ​ട​തു​പ​ക്ഷ​ത്തു​നി​ന്ന് പു​റ​ത്തേ​ക്ക് വ​ന്ന​ത്.

അ​ന്‍​വ​റി​ന്‍റെ കാ​ര്യ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സി​ല്‍ ഏ​കാ​ഭി​പ്രാ​യ​മി​ല്ല. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫി​നും മു​ന്‍ പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​നും അ​ന്‍​വ​റി​നോ​ടു മ​യ​മു​ള്ള സ​മീ​പ​ന​മാ​ണു​ള്ള​ത്. ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കും ഇ​തേ​നി​ല​പാ​ടാ​ണ്. മു​സ്‌​ലിം ലീ​ഗ് നേ​താ​ക്ക​ള്‍​ക്കും അ​ന്‍​വ​റി​നോ​ട് താ​ത്പ​ര്യ​മു​ണ്ട്. എ​ന്നാ​ല്‍, പ്ര​തി​പ​ക്ഷ നേ​താ​വ് അ​ട​ക്ക​മു​ള്ള​വ​ര്‍​ക്ക് നി​ഷേ​ധാ​ത്മ​ക നി​ല​പാ​ടാ​ണ്. യു​ഡി​എ​ഫ് യോ​ഗം ച​ര്‍​ച്ച ചെ​യ്ത് ഏ​ക​ക​ണ്ഠ​മാ​യ അ​ഭി​പ്രാ​യ​ത്തി​ല്‍ എ​ത്തി​യാ​ല്‍ മാ​ത്ര​മേ അ​ന്‍​വ​റി​നു പ്ര​തീ​ക്ഷ​യു​ണ്ടാ​കു​ക​യു​ള്ളൂ.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ക്കു​മെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്ന അ​ന്‍​വ​ര്‍ മൂ​ന്നാം സ്ഥാ​ന​ത്താ​ണു​ള്ള​ത്. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പ് അ​ന്‍​വ​റി​ന്‍റെ കാ​ര്യം യു​ഡി​എ​ഫ് ച​ര്‍​ച്ച ചെ​യ്‌​തേ​ക്കും. അ​ന്‍​വ​റി​ന്‍റെ നി​ല​പാ​ടി​ല്‍ മാ​റ്റം വ​രു​ത്തി​യാ​ല്‍ മാ​ത്ര​മേ യു​ഡി​എ​ഫ് അ​ദ്ദേ​ഹ​ത്തെ ഉ​ള്‍​ക്കൊ​ള്ളാ​ന്‍ ത​യാ​റാ​വു​ക​യു​ള്ളൂ.

അ​ന്‍​വ​റി​ന് അ​സോ​സി​യേ​റ്റ് അം​ഗ​ത്വം ന​ല്‍​കാ​മെ​ന്ന മു​ന്‍ വാ​ഗ്ദാ​നം​ത​ന്നെ​യാ​യി​രി​ക്കും യു​ഡി​എ​ഫ് മു​ന്നോ​ട്ടു​വ​യ്ക്കു​ക. തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​നെ മു​ന്ന​ണി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​തി​ന് എ​ഐ​സി​സി​യു​ടെ അ​നു​മ​തി വേ​ണ്ടി​വ​രും. ഇ​തി​നു സാ​ധ്യ​ത കു​റ​വാ​ണ്.

Latest News

Up